student-pilce-cadet

പാറശാല: പാറശാല വിദ്യാഭ്യാസ ഉപജില്ലയിലെ മൂന്ന് സ്‌കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പാറശാല ഇവാൻസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്നു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അമ്മിണിക്കുട്ടൻ മുഖ്യാതിഥിയായി പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ചു. പാറശാല എസ്.ഐ ആർ.ശ്രീകുമാർ കേഡറ്റുകൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.പാറശാല ഗവ.വി.എച്ച്.എസ്.എസ്, വെള്ളറട വി.പി.എം എച്ച്. എസ്, പാറശാല ഇവാൻസ് എച്ച്.എസ് എന്നീ സ്‌കൂളുകളിലെ എസ്.പി.സി കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. മികച്ച കേഡറ്റുകൾക്കും, അതിഥികൾക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. സംഘാടകസമിതി ചെയർമാൻ ബിനിൽ കുമാർ, വെള്ളറട എസ്.ഐ സുജിത് ജി.നായർ, ഇവാൻസ് ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപിക ആർ.എൽ.ബിന്ദു, സ്‌കൂളുകളുടെ യൂണിറ്റ് സി.പി.ഒ മാരായ ശ്രീഹരി, അനിൽ, രമേശ് കുമാർ, അദ്ധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.