തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിദ്ധ്യ വിജ്ഞാന പഠന കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ജൈവവൈവിധ്യ പഠനോത്സവത്തിന് നാളെ തുടക്കമാകും. കുട്ടികളിൽ ജൈവവൈവിദ്ധ്യ അവബോധം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനാചരണത്തോട് അനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. 7,8,9 ക്ലാസ്സുകളിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. പച്ചത്തുരുത്ത് സന്ദർശനം, മുന്നാറിലേക്കുള്ള യാത്ര, പക്ഷി നിരീക്ഷണം, ശലഭ നിരീക്ഷണം, ഇരവികുളം നാഷണൽ പാർക്ക് സന്ദർശനം, പരിസ്ഥിതി വിദഗ്ധരുടെ ക്ലാസുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.