കടയ്‌ക്കാവൂർ: കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷനും ആശാൻ ജന്മശതാബ്ദി ഗ്രന്ഥശാലയും സംയുക്തമായി കായിക്കര ആശാൻ സ്‌മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തിയ പ്രതിമാസചർച്ചയിൽ
"പോക്കുവെയിൽ മണ്ണിലെഴുതിയത് " (ഒ.എൻ.വിയുടെ ആത്മകഥ) എന്ന വിഷയത്തിൽ കെ.കെ.സജീവ് ഞെക്കാട് പ്രബന്ധം അവതരിപ്പിച്ചു. സനിൽ നീറുവിള,വെട്ടൂർ ശശി,അശോകൻ കായിക്കര,രാമചന്ദ്രൻ കരവാരം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അശോകൻ കായിക്കര,പ്രകാശ് പ്ലാവഴികം,പ്രസേനസിന്ധു,വെട്ടൂർശശി എന്നിവർ കവിത അവതരിപ്പിച്ചു. രാമചന്ദ്രൻ കരവാരം സ്വാഗതം പറഞ്ഞു. ജെയിൻ വക്കം മോഡറേറ്ററായിരുന്നു.