വെള്ളനാട്: വെള്ളനാട് കണ്ണംപള്ളി നവോദയ ലൈബ്രറിയും ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബും ചേർന്ന് ആലിപ്പഴം എന്ന പേരിൽ സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് താലൂക്ക് ലൈബ്രറി കോൺസിൽ ജോയിന്റ് സെക്രട്ടറി മുരുകൻ കാച്ചാണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എൽ.അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി എം.ആർ.അജിത്ത്,വിനീഷ്,അഖിൽ,ലൈബ്രേറിയൻ ശാലു എന്നിവർ സംസാരിച്ചു. ഡോ.ഹരിപ്രിയ ക്ലാസ് നയിച്ചു. ക്യാമ്പിന്റെ ഭാഗമായി വിനോദയാത്രയും സംഘടിപ്പിച്ചു.