ആര്യനാട്: ഗുരുധർമ്മ പ്രചാരണ സഭ അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി എ.ആർ.വിജയകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ആർ.എൽ.ഷാജി, കേന്ദ്ര കമ്മിറ്റി അംഗം മനോഹരൻ,മണ്ഡലം രക്ഷാധികാരി ഉഴമലയ്ക്കൽ പുഷ്പാംഗദൻ,ജില്ലാ വൈസ് പ്രസിഡന്റ് കുറ്റിച്ചൽ ചന്ദ്രബാബു,മണ്ഡലം ട്രഷറർ ആർ.ടി.തുളസീധരൻ,മണ്ഡലം കമ്മിറ്റിയംഗങ്ങളായ അയിത്തി സുരേന്ദ്രൻ,പ്രത്യുമ്നൻ,മണ്ഡലം സെക്രട്ടറി ഷൈജാ മുരുകേശൻ,ജോയിന്റ് സെക്രട്ടറി ടി.പ്രഭാത് ചന്ദ് തുടങ്ങിയവർ പങ്കെടുത്തു.