മുടപുരം: സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ കസ്തൂരി ഷായെ കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. കേരള ഗവ.പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജി. വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. പുനലൂർ കുടുംബകോടതി ജില്ലാ ജഡ്ജ് മുഹമ്മദ് റയീസ്, അസോസിയേഷൻ സെക്രട്ടറി എസ്. ചന്ദ്രാനനൻ, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രജിത, കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മനോന്മണി, അനീഷ്. പി, വൈസ് പ്രസിഡന്റ് എൻ. പദ്മകുമാർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെയും അനുമോദിച്ചു.