തിരുവനന്തപുരം: കേരളകൗമുദിയും എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സഫയറും സംയുക്തമായി നടത്തുന്ന വിദ്യാഭ്യാസ സെമിനാർ 'എഡ്യുവിസ്‌ത' ഇന്ന്‌ രാവിലെ 9.30ന് നെടുമങ്ങാട് ദർശന ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. അഭിരുചിയും കഴിവും മനസിലാക്കി അനുയോജ്യമായ തൊഴിൽമേഖല തിരഞ്ഞെടുക്കുന്നതിന് ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സെമിനാർ പ്രയോജനപ്പെടുത്താം. യൂണിവേഴ്സിറ്റി കോളേജിലെ ജിയോളജി വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറും മുൻ ജോയിന്റ് എൻട്രൻസ് കമ്മിഷണറുമായ ഡോ.കെ.പി.ജയ്‌കിരൺ, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് സംസ്ഥാന കോഓർഡിനേറ്റർ ഷിഹാബ്.എ എന്നിവരടക്കമുള്ള പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധർ സെമിനാർ നയിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അഭിരുചി വിലയിരുത്തുന്നതിനുള്ള സൈക്കോമെട്രിക്ക് ടെസ്റ്റ് അംഗീകൃത സൈക്കോളജിസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യമായി നൽകും. ഗവ.വിമെൻസ് കോളേജിലെ സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാവും ടെസ്റ്റ്. വിദേശപഠന ഇൻസ്റ്റിറ്റ്യൂട്ട് ഫ്ലൈഓൺ,നാരായണഗുരു കോളേജ് ഒഫ് എൻജിനിയറിംഗ് എന്നിവരാണ് പരിപാടിയുടെ അസോസിയേറ്റ് സ്‌പോൺസർമാർ. പങ്കെടുക്കുന്നവർക്ക് കേരളകൗമുദിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. രജിസ്ട്രേഷന് ഫോൺ: 6238179993.