കല്ലമ്പലം: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പദ്ധതി 'ദിശ' യുടെ ഭാഗമായി ഒറ്റൂർ പഞ്ചായത്ത് ഗ്രന്ഥശാല നേതൃ സമിതിയുടെ സഹകരണത്തോടെ എസ്‌.എസ്‌.എൽ.സി,പ്ലസ് ടു വിജയികളായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി തുടർ വിദ്യാഭ്യാസ സാദ്ധ്യതകളെക്കുറിച്ചുള്ള അവബോധ ക്ലാസ്‌ നടന്നു.

മാവിന്മൂട് നവോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സഹകരണ സംഘം ഹാളിൽ നടന്ന പരിപാടി കവി ശശി മാവിന്മൂട് ഉദ്ഘാടനം ചെയ്‌തു. ഗ്രന്ഥശാല പ്രസിഡന്റ്‌ എൻ.രവീന്ദ്രൻ അദ്ധ്യക്ഷനായി. വി.പ്രശോകൻ സ്വാഗതവും വനിതാവേദി പ്രസിഡന്റ്‌ ലേഖ നന്ദിയും പറഞ്ഞു. ഗ്രന്ഥശാല സെക്രട്ടറിയും കരിയർ കൗൺസിലറുമായ ബി. രാജലാൽ ക്ലാസെടുത്തു. പ്രതിഭ ഗ്രന്ഥശാല പ്രസിഡന്റ്‌ സുരേഷ്ബാബു,കൃഷ്ണവേണി,അവണ്യ ജയൻ എന്നിവർ സംസാരിച്ചു.