കിളിമാനൂർ: കിളിമാനൂർ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽമാർക്കും പ്രഥമ അദ്ധ്യാപകർക്കും നടത്തിയ യാത്രഅയപ്പ് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളിയുടെ അദ്ധ്യക്ഷതയിൽ ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരി കൃഷ്ണൻ,കിളിമാനൂർ പഞ്ചായത്ത് ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ.ശ്രീജ ഉണ്ണിക്കൃഷ്ണൻ,കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ആർ. മനോജ്,എൻ.സലിൽ,ബിജു കുമാർ എം,ഡി.സ്മിത,എം.ഹസീന,ബേബി രവീന്ദ്രൻ,ഡയറ്റ് പ്രിൻസിപ്പൽ ഡോ.ടി.ആർ. ഷീജ കുമാരി,നെയ്യാറ്റിൻകര ബി.പി.സി അയ്യപ്പൻ.എ,മുൻ ബി.പി.സിമാരായ സോമസുന്ദരൻ പിള്ള,എം.എസ്. സുരേഷ് ബാബു,വി.ആർ.സാബു,എച്ച്.എം ഫോറം സെക്രട്ടറി പി.ആർ.രാജേഷ് റാം,സെക്രട്ടറി റജീന.ജെ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ സ്‌മിത പി.കെ നന്ദി പറഞ്ഞു.