വർക്കല: പുന്നമൂട് റസിഡന്റ്സ് അസോസിയേഷന്റെ 11-ാംമത് വാർഷികാഘോഷവും പൊതുസമ്മേളനവും കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ പി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വർക്കല ഗവ. മോഡൽ എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ബിനു തങ്കച്ചി പ്രഭാഷണം നടത്തി. സെക്രട്ടറി ജെ.എസ് ജയകുമാർ വാർഷിക റിപ്പോർട്ടും ട്രഷറർ പി.പി. മോഹനൻ വരവു ചെലവ് കണക്കും അവതരിപ്പിച്ചു. രക്ഷാധികാരിയായിരുന്ന സതീദേവി അമ്മ ടീച്ചറെ സമ്മേളനത്തിൽ അനുസ്മരിച്ചു. വാർഡ് കൗൺസിലർ എസ്. ഉണ്ണിക്കൃഷ്ണൻ, വി.എൻ.ആർ.എ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.