haikku

മുടപുരം : അവധിക്കാല അദ്ധ്യാപക പരിശീലനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മലയാളം അദ്ധ്യാപകർ തോന്നയ്ക്കൽ ആശാൻ സ്മാരകം സന്ദർശിച്ചു. വിൽപ്പാട്ട് കലാകാരനും അദ്ധ്യാപകനും നടനുമായ മണികണ്ഠൻ തോന്നയ്ക്കലുമായി നടത്തിയ സർഗസംവാദം ശ്രദ്ധേയമായി. കഴിഞ്ഞ അഞ്ചുദിവസമായി വഴുതക്കാട് കോട്ടൻഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന ഹൈസ്കൂൾ മലയാളം അദ്ധ്യാപകർക്കുള്ള രണ്ടാംഘട്ട പരിശീലനത്തിൽ പങ്കെടുത്ത അദ്ധ്യാപകരാണ് സ്മാരകം സന്ദർശിച്ചത്. മലയാളം അദ്ധ്യാപകർ തയ്യാറാക്കിയ ഹൈക്കു കവിതകളുടെ പതിപ്പ് മണികണ്ഠൻ തോന്നയ്ക്കൽ കൊച്ചുത്രേസ്യ ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. സ്മാരകം സെക്രട്ടറി വി.ജയപ്രകാശ്,എ.ഒ.പി രാജേന്ദ്രൻ അദ്ധ്യാപക പരിശീലകരായ ജെ.എം റഹീം,എസ്.സുധീർ,പരിശീലന ക്യാമ്പ് ലീഡർ പ്രവീൺ രാജ് തുടങ്ങിയവർ പങ്കെടുത്തു.