മുടപുരം: മുടപുരം പ്രേം നസീർ സ്മാരകം ശാന്തി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്തിൽ കുട്ടികൾക്കായ് ക്യാമ്പ് സംഘടിപ്പിച്ചു. വായനശാല ഹാളിൽ നടന്ന ക്യാമ്പ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവഹിച്ചു. നാടൻ പാട്ട്, കഥപറച്ചിൽ, കവിതാലാപാനം എന്നിവ അവതരിപ്പിച്ചു.
വായനശാല പ്രസിഡന്റ് ആർ. തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. ബങ്കിൽചന്ദ്രൻ, രാധാകൃഷ്ണൻ, സന്തോഷ് കുമാർ നൗഷാദ്, പുഷ്പ ടീച്ചർ എന്നിവർ സംസാരിച്ചു. സി.അജിത്ത് കുമാർ സ്വാഗതവും കൺവീനർ എൻ.എസ്. അനിൽ കൃതജ്ഞതയും പറഞ്ഞു.