chenkal-temple

പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. പുതുതായി വിദ്യാലയത്തിലെത്തുന്ന കുട്ടികൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി പഠനോപകരണങ്ങൾ നൽകി. ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം നേതൃത്വം നൽകി. ചടങ്ങിൽ ക്ഷേത്ര ഭാരവാഹികളും രക്ഷകർത്താക്കളും ഭക്തജനങ്ങളും പങ്കെടുത്തു.