ചിറയിൻകീഴ്: ശ്രീനാരായണ ഗുരുദേവന്റെ സാന്നിദ്ധ്യമറിഞ്ഞിട്ടുള്ള സഭവിള ശ്രീനാരായണാശ്രമം പോലുള്ള ദിവ്യ സന്നിധികൾ സർവമത സമന്വയ കേന്ദ്രങ്ങളായി മാറ്റപ്പെടേണ്ടതുണ്ടെന്ന് വി.ശശി എം.എൽ.എ പറഞ്ഞു. ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിലെ ദീപപ്രതിഷ്ഠാ വാർഷികോത്സവത്തിന്റെ ഭാഗമായി നടന്ന ഗുരു സന്ദേശ സത്സംഗ സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആശ്രമാങ്കണത്തിൽ ഭക്തരുടെ ആവശ്യം പരിഗണിച്ച് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുമെന്നും എം.എൽ.എ അറിയിച്ചു. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സ്വാമി ശിവനാരായണ തീർത്ഥ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വനിതാസംഘം കോ-ഓർഡിനേറ്റർ രമണി ടീച്ചർ വക്കം, ഡോ.ഗിരിജ,എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി, യോഗം ഡയറക്ടർ അഴൂർ ബിജു. ഷാജികുമാർ (അപ്പു), യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ, സഭവിള ആശ്രമം വനിതാ ഭക്തജനസമിതി സെക്രട്ടറി വിജയ അനിൽകുമാർ, പ്രസിഡന്റ് ഷീല മനോഹരൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലതിക പ്രകാശ്, ട്രഷറർ ഉദയകുമാരി വക്കം, വൈസ് പ്രസിഡന്റ് നിമ്മി ശ്രീജിത്ത്,ജോയിന്റ് സെക്രട്ടറി ശ്രീജ അജയൻ, എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ചന്ദ്രൻ പട്ടരുമഠം എന്നിവർ പങ്കെടുത്തു.
2000 ഗുരുസന്ദേശ പ്രഭാഷണങ്ങൾ പൂർത്തീകരിച്ച പ്രമുഖ പ്രഭാഷകൻ ഡോ.ബി.സീരപാണി, എസ്.എസ്.എൽ.സി -പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ എന്നിവർക്ക് ചടങ്ങിൽ വി.ശശി എം.എൽ.എ ഉപഹാരങ്ങൾ നൽകി.