തിരുവനന്തപുരം: വെളിയന്നൂർ ശ്രീ മഹാവിഷ്ണുക്ഷേത്ര ഭരണസമിതിയും കേശവദാസപുരം ചൈതന്യ ഐ ഹോസ്‌പിറ്റലും സംയുക്തമായി വെള്ളനാട് ചൈതന്യ സൈറ്റ് ഫൗണ്ടേഷന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ നേത്ര രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. 120ലധികം രോഗികൾക്ക് നേത്ര പരിശോധന നടത്തി. തിമിര രോഗ നിർണയം നടത്തിയ ബി.പി.എൽ വിഭാഗക്കാർക്ക് സൗജന്യ ശസ്ത്രക്രിയാ സഹായം ലഭിക്കും.