vilakkithala-nair

പാറശാല: വിളക്കിത്തല നായർ സമാജം മര്യാപുരം ശാഖയിലെ എസ്.എസ്.എൽ.സിക്ക് ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുളള

അനുമോദനവും പഠനോപകരണങ്ങളുടെ വിതരണവും മുൻ ജില്ലാ കോ-ഓർഡിനേറ്റർ വിളപ്പിൽശാല ജയൻ ഉദ്‌ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് സജുകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സനിൽകുമാർ സ്വാഗതം പറഞ്ഞു. നെയ്യാറ്റിൻകര മുൻ താലൂക്ക് സെക്രട്ടറി പുളിമൂട് ചന്ദ്രൻ വിദ്യാർത്ഥികളെ അനുമോദിച്ചു. ശാഖയിലെ ഒന്ന് മുതൽ പ്ലസ് ടു വരെയുളള വിദ്യാർത്ഥികൾക്കുളള പഠനോപകരണങ്ങളും കാൻസർ രോഗിയായ അംഗത്തിന് ചികിത്സാധനമായി 25,000 രൂപയുടെ വിതരണവും നടന്നു.