1

തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് എതിരായ ഏതു നീക്കവും തടയുമെന്ന് കേന്ദ്ര സഹകരണ പാർലമെന്ററി സബ് കമ്മിറ്റി അംഗം കൂടിയായ കൊടിക്കുന്നിൽ സുരേഷ് എം.പി . കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്യാംകുമാർ ഉൾപ്പെടെ അംഗങ്ങളായ 18 പേർക്കുള്ള യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു എം.വിൻസന്റ് എം.എൽ.എ ഉപഹാരസമർപ്പണം നടത്തി. സംഘടന സംസ്ഥാന പ്രസിഡന്റ് വി.എസ്.ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം മുൻ ജില്ലാ സഹ ബാങ്ക് പ്രസിഡന്റുമാരായ ജി. സുബോധൻ, ഇ. ഷംസുദ്ദീൻ, മുൻ വിവരാവകാശ കമ്മീഷൻ അംഗം അഡ്വ. വിതുര ശശി, ഐക്ഷൻ ജില്ലാപ്രസിഡന്റ് വി.ആർ. പ്രതാപൻ, കെ.ബി. ഇന്നി, സെക്രട്ടറി സന്തോഷ്‌കുമാർ, എംപ്ലോയീസ് കോൺഗ്രസ്സ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് എസ്.എം. സുരേഷ് കുമാർ, ജനറൽ സെക്രട്ടറി എസ്. സജികുമാർ, കേന്ദ്ര കമ്മിറ്റി അംഗം സജുകുമാർ എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് പിരിയുന്നവരെ സമ്മേളനം ആദരിച്ചു.