പാറശാല: സേവാഭാരതി പാറശാല പഞ്ചായത്ത് കമ്മിറ്റി, ബോധി എൻട്രൻസ് അക്കാഡമി എന്നിവയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'ചരൈവേദി 2024' കരിയർ ഗൈഡൻസ് ക്ലാസ് ബോധി എൻട്രൻസ് അക്കാഡമി ഡയറക്ടർ ഡോ. ആതിര കൃഷ്ണ ഉദ്ഘാടനം ചെയ്തു. സേവാഭാരതി പാറശാല പഞ്ചായത്ത് സെക്രട്ടറി ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ആതിര കൃഷ്ണ, ഡോ.ശ്രീജിത്ത് എന്നിവർ ക്ലാസെടുത്തു.
ചങ്ങനാശേരി എൻ. എസ്.എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫ.ഡോ.ശ്രീജിത്ത്, സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് രത്ന പ്രദീപ്, ട്രഷറർ ദീപക് സുരേന്ദ്രൻ, ജോ.സെക്രട്ടറി പ്രദീപ് കളത്തിൽ, ഐ.ടി കോ-ഓർഡിനേറ്റർ ജിഷ്ണു,അജി,ശശീന്ദ്രൻ,ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.