photo

നെടുമങ്ങാട് : സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പ്രോജക്ട് തിരുവനന്തപുരം റൂറലിൽ ഉൾപ്പെട്ട കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ ഇൻസ്പക്ടർ ജനറൽ ഓഫ് പൊലീസ് ഹർഷിത അട്ടല്ലൂറി സല്യൂട്ട് സ്വീകരിച്ചു. പരേഡിൽ മികവ് തെളിയിച്ചവർക്ക് സമ്മാന വിതരണവും നടത്തി. അരുവിക്കര എച്ച്.എസ്.എസ്, അരുവിക്കര ഹൈസ്കൂൾ, ആര്യനാട് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എസ്.എൻ.വി.എച്ച്.എസ് ഉഴമലയ്ക്കൽ, എസ്.എൻ.വി.എച്ച്.എസ് ആനാട്, ജി.വി.എച്ച്.എസ്.എസ് വെള്ളനാട്, ജി.വി.എച്ച്.എസ് പരുത്തിപ്പള്ളി, സെന്റ് സേവിയേഴ്സ് എച്ച്. എസ്.എസ് പേയാട് എന്നിവിടങ്ങളിലെ സ്റ്റുഡന്റസ് കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡിൽ അണിനിരന്നത്. അഡിഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആർ.പ്രതാപൻ നായർ, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല, അരുവിക്കര സ്റ്റേഷൻ എസ്.എച്ച്.ഒ സാദ് മുഹമ്മാദ്, ആര്യനാട് എസ്.എച്ച്.ഒ ദിനേഷ് എന്നിവർ പങ്കെടുത്തു. പാസിംഗ്ഔട്ടിനായി അരുവിക്കര പഞ്ചായത്ത് സ്റ്റേഡിയത്തിൽ പ്രത്യേകം വേദി തയാറാക്കിയിരുന്നെങ്കിലും മഴ കാരണം ഡാം പരിസരത്തെ പ്ലാസ ഓഡിറ്റോറിയത്തിലാണ് പരേഡ് നടന്നത്. 360 കേഡറ്റുകൾ പങ്കെടുത്തു.