ആര്യനാട്:എ.ഐ.വൈ.എഫ് എലിയാവൂർ യൂണിറ്റ് കമ്മിറ്റി സംഘടിച്ച പഠനോത്സവം ജില്ലാ സെക്രട്ടറി ആർ.എസ്.ജയൻ ഉദ്ഘാടനം ചെയ്തു.ഉഴമലയ്ക്കൽ മേഖലാ പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു.എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഗിരീഷ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.എസ്.എസ്.എൽ.സി,പ്ലസ്ടു വിജയികളെ ആദരിക്കൽ സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറിയേറ്റംഗം ഉഴമലയ്ക്കൽ ശേഖരനുംഅരുവിക്കര മണ്ഡലം സെക്രട്ടറി കണ്ണൻ.എസ്.ലാൽ പഠനോപകരണം വിതരണവും നിർവഹിച്ചു.ജില്ലാ സെക്രട്ടറി പി.അന്റസ്,മേഖല സെക്രട്ടറി സന്ദീപ്,മേഖല വൈസ് പ്രസിഡന്റ് അതുൽ മഞ്ചമ്മൂല,മേഖല കമ്മിറ്റി അംഗം രാംജിത്,യൂണിറ്റ് പ്രസിഡന്റ് നന്ദു,യൂണിറ്റ് സെക്രട്ടറി സഞ്ചു എന്നിവർ സംസാരിച്ചു.