തിരുവനന്തപുരം: ചിറക്കുളത്ത് വീട് കയറി ആക്രമിച്ച സംഭവത്തിൽ പ്രതികളായ ഏഴുപേരെ അറസ്റ്റ് ചെയ്തു. വഞ്ചിയൂർ, ചിറക്കുളംകോളനി,ടി.സി 27/2101ൽ അനൂപ് (38), ടി.സി 27/2703ൽ നിശാന്ത് (36),പൂജപ്പുര പൈറോഡ് ടി.സി 17/2101ൽ അരുൺ ബാബു (36),തിരുമല തമലം എസ്.എസ്.നിവാസിൽ സുഭാഷ് കുമാർ (41),ആലപ്പുഴ പറവൂർ കാക്കിരിയിൽ വീട്ടിൽ ജോസഫ് (23),തെന്മല സ്വദേശി പ്രജി പി.വിഷ്ണു(30), മലയിൻകീഴ് സ്വദേശി പാർത്ഥിപൻ (28)എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 16ന് ചിറക്കുളം സ്വദേശി സുധിനിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ് പ്രതികൾ ഒളിവിൽ താമസിച്ചിരുന്ന കരിയത്തുള്ള വീട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇവർ നിരവധി ക്രിമിനൽകേസുകളിലെ പ്രതികളാണ്.