ആറ്റിങ്ങൽ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചിറയിൻകീഴ് ശാഖയുടെ വിഷ്‌ണു മനേഷ് മെമ്മോറിയൽ ചാരിറ്റബിൾ ഫണ്ടിൽ നിന്ന് ക്യാൻസർ രോഗ ബാധിതരായ കുട്ടികൾക്ക് നൽകി വരുന്ന ചികിത്സാസഹായത്തിന് അപേക്ഷ ക്ഷണിച്ചു.ചിറയിൻകീഴ്,വർക്കല താലൂക്കുകളിലെ 18 വയസിനു താഴെയുള്ള കുട്ടികൾക്കാണ് ചികിത്സാസഹായം ലഭിക്കുന്നത്.ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചിറയിൻകീഴ് ശാഖയുടെ ആറ്റിങ്ങൽ മാമം,പാലമൂടിന് സമീപത്തെ ഓഫീസിൽ നിന്ന് അപേക്ഷാഫോം ലഭിക്കും.അപേക്ഷകൾ ചികിത്സാരേഖകളുടെ കോപ്പികൾ സഹിതം ജൂൺ 15നകം ഐ.എം.എ ഓഫീസിൽ സമർപ്പിക്കണം.