നെയ്യാറ്റിൻകര : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാരായമുട്ടം യൂണിറ്റ് ദ്വൈവാർഷിക സമ്മേളനം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര താലൂക്ക് പ്രസിഡന്റ് വെള്ളറട രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് എസ്.ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ടി.ശ്രീകണ്ഠൻ നായർ സ്വാഗതം പറഞ്ഞു.താലൂക്ക് ജനറൽ സെക്രട്ടറി ഷിറാസ് ഖാൻ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു. ഭാരവാഹികളായി എസ്.ശ്യാംകുമാർ(യൂണിറ്റ് പ്രസിഡന്റ്),ടി.ശ്രീകണ്ഠൻ നായർ (ജനറൽ സെക്രട്ടറി), ഡി.രാജു(ട്രഷറർ),ടി.അമൃത് ലാൽ(യൂണിറ്റ് സെക്രട്ടറി),ഷിബു(വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.