vi

വെഞ്ഞാറമൂട്:വ്യാപാരി വ്യവസായി ഏകോപന സമിതി വെഞ്ഞാറമൂട് യൂണിറ്റ് ദ്വൈവാർഷിക സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പുംനടന്നു.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ബാബു.കെ.സിതാര അദ്ധ്യക്ഷനായി.വൈസ് പ്രസിഡന്റ് എസ്.സുരേന്ദ്രൻ പിള്ള സ്വാഗതം പറഞ്ഞു. കുടുംബാ രക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച വ്യാപാരികളായ എസ്.രാജൻ,എം.മോഹനൻ എന്നിവരുടെ ആ ശ്രിതർക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ വിതരണം ചെയ്തു.യൂണിറ്റ് ജനറൽ സെക്രട്ടറി രാജശേഖരൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ,ജില്ലാ ട്രഷറർ സതീഷ് ചന്ദ്രൻ,വൈസ് പ്രസിഡന്റുമാരായ പാലോട് കുട്ടപ്പൻ നായർ,കല്ലയം ശ്രീകുമാർ,സെക്രട്ടറി കുറ്റൂർ സന്തോഷ്, യൂത്ത് വിംഗ് ജില്ലാ ഭാരവാഹി ഷിജി സുലൈമാൻ,പൂരം ഷാജഹാൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ബാബു.കെ.സിതാര(പ്രസിഡന്റ്),ഡി. രാജശേഖരൻ നായർ(സെക്രട്ടറി), എം.മോഹനൻ(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.