വർക്കല: എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്ര സമിതി സംഘടിപ്പിച്ച ആദ്യ മേഖല കലോത്സവം വീണപൂവ് ഒന്നാംഘട്ടം സമാപിച്ചു. മഹാകവി കുമാരനാശാൻ സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി അഖില കേരളാടിസ്ഥാനത്തിലാണ് കലോത്സവം. വർക്കല ശ്രീനാരായണ ഗുരു കോളേജ് ഒാഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു.
കൊല്ലം, ആലപ്പുഴ ജില്ലകളിലെ 26 യൂണിയനുകളിൽ നിന്നുള്ളവരാണ് മാറ്റുരച്ചത്. സമാപന സമ്മേളനത്തിൽ വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് സ്വാഗതം പറഞ്ഞു. കേന്ദ്രസമിതി വൈസ് പ്രസിഡന്റ് ഷീബ മുഖ്യപ്രഭാഷണം നടത്തി. ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ, സെക്രട്ടറി എസ്.ആർ.എം. അജി, വൈസ് പ്രസിഡന്റ് ജി.തൃദീപ്, യൂണിയൻ വനിതാസംഘം സെക്രട്ടറി സീമ, വൈസ് പ്രസിഡന്റ് പ്രസന്ന, യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരൻ, യോഗം കൗൺസിലർമാരായ വിപുനരാജ്, സന്ദീപ് പച്ചയിൽ, സജീഷ് കോട്ടയം, പുനലൂർ യൂണിയർ സെക്രട്ടറി ഹരിദാസ്, വനിതാസംഘം കേന്ദ്ര സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു.