
ചിറയിൻകീഴ്: പെരുങ്ങുഴി സി.ഒ നഗർ യുവജനക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠനോത്സവം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.യുവജനക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ജാക്കി കലാധരൻ അദ്ധ്യക്ഷത വഹിച്ചു.അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ മുഖ്യപ്രഭാഷണം നടത്തി.ചലച്ചിത്ര നിർമ്മാതാവ് ഷാജി നടേശൻ മുഖ്യാതിഥിയായി. അഴൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ ബി.മനോഹരൻ,സി.സുര,ബി.ജയകുമാർ,ടി.കെ.റിജി,എസ്.സജിത്ത് മുട്ടപ്പലം,ലിസി എന്നിവർ പങ്കെടുത്തു.ചടങ്ങിൽ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ 63 വിദ്യാർത്ഥികളെ അനുമോദിച്ചു.നിർദ്ധനരായ 150ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണവും 2പേർക്ക് ചികിത്സാധനസഹായവും വിതരണം ചെയ്തു.ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി സുനിൽകുമാർ സ്വാഗതവും ട്രഷറർ ഷിബു രഘുനാഥൻ നന്ദിയും പറഞ്ഞു.