ആറ്റിങ്ങൽ: കോഴിയിറച്ചിക്കും കോഴി മുട്ടയ്ക്കും വില കുതിച്ചുയരുന്നു. ഇറച്ചിയുടെ ഇന്നത്തെ മാർക്കറ്റ് വില കിലോയ്ക്ക് 275 രൂപയാണ്. ഒരു മാസത്തിനുള്ളിൽ കൂടിയത് 75 രൂപയും. കോഴി മുട്ടയുടെ വിലയും കുതിച്ചുയരുകയാണ്. നാലര രൂപയിൽ നിന്ന് 7 മുതൽ എഴര രൂപയിലെത്തി. തമിഴ്നാട്ടിലെ ഫാമുകളിൽ കോഴികളുടെ കുറവാണ് ഇറച്ചിയുടെയും മുട്ടയുടെയും വില കുതിച്ച് ഉയരാൻ കാരണമായത്. കഴിഞ്ഞ മാസങ്ങളിലെ കഠിന വേനൽച്ചൂടിൽ കോഴിക്കുഞ്ഞുങ്ങൾ വൻതോതിൽ ചത്തൊടുങ്ങി. ഇതാണ് വില വർദ്ധനയുടെ പ്രധാനകാരണമായി പറയുന്നത്. വരും മാസത്തിലും ഈ വിലക്കയറ്റം തുടരുമെന്നാണ ചെറുകിട കച്ചവടക്കാർ പറയുന്നു.