vnd

വെള്ളനാട്: മേപ്പാട്ടുമല വൃന്ദാവനം ബാലഗോകുലം വാർഷികവും കുടുംബ സംഗമവും സരസ്വതി വിദ്യാമന്ദിർ പ്രിൻസിപ്പൽ ടി.ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.ജില്ലാ സഹകാര്യദർശി ലാൽ കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ സന്തോഷ്‌ കുമാർ,മേഖലാ ട്രഷറർ സുഭാഷ്,ജില്ല അദ്ധ്യക്ഷൻ സുരേഷ് കുമാർ,ജില്ലാകാര്യദർശി പ്രശാന്ത്,ജില്ലാ ട്രഷറർ പ്രശാന്ത്, വെള്ളനാട് താലൂക്ക് ഭഗിനിമാരായ അശ്വനി,ആർദ്ര എന്നിവർ സംസാരിച്ചു.ഉന്നത വിജയം നേടിയ ഗോകുലാംഗങ്ങൾക്ക് ഉപഹാരം നൽകലും പാഠ പുസ്തക വിതരണവും നടന്നു.ഗോകുല സമിതി,പ്രവർത്തക സമിതി,രക്ഷകർത്തൃ സമിതി എന്നിവരുടെ ചുമതലകൾ പ്രഖ്യാപിച്ചു.