നെടുമങ്ങാട് : നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പഴകിയ ന്യുജെൻ ഭക്ഷണങ്ങളും വില്പനയ്ക്ക് വച്ചിരുന്ന അഴുകിയ പഴവർഗങ്ങളും കണ്ടെടുത്തു.കോടതി കാന്റീനിൽ അടുപ്പ് കത്തിക്കാൻ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായും വാളിക്കോട് ഹോട്ടൽ അവശിഷ്ടങ്ങളും മലിനജലവും കിള്ളിയാറ്റിലേയ്ക്ക് ഒഴുക്കി വിടുന്നതായും പരിശോധനയിൽ കണ്ടെത്തി.ക്ളീൻ സിറ്റി മാനേജർ പ്രേം നവാസ്,ഹെൽത്ത് ഇൻസ്‌പെക്ടർ ലത,സീനിയർ പബ്ലിക് എച്ച്.ഐ ബിന്ദു,പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സബിത.ബി.എസ്,മീര.എൽ തുടങ്ങിയവർ നേതൃത്വം നൽകി.