പാറശാല: പാറശാല ഗവ.താലൂക്ക് ആസ്ഥാന ആശുപത്രിയിൽ സംഘടിപ്പിച്ച മഴക്കാലപൂർവ ശുചീകരണ യജ്ഞം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ ഉദ്‌ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. നിത എസ്.നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വിനിതകുമാരി, നഴ്സിംഗ് സൂപ്രണ്ട് ബിന്ദു, മെഡിക്കൽ ഓഫീസർ ഡോ.സഞ്ജു, പൂവാർ ഹെല്‍ത്ത് സൂപ്പര്‍വൈസർ തിലകരാജ്, ജൂനിയർ ഹെല്‍ത്ത് ഇന്‍സ്‌പെക്ടർ ജെബ എമിമ, ബി.ഡി.ഒ ചിത്ര കെ.പി, പാറശാല വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് അനിൽ കുമാർ, ബിനിൽ കുമാർ, മണി എന്നിവർ സംസാരിച്ചു. പാറശാല ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കന്‍ഡറി സ്‌കൂള്‍, പൂവാർ ഗവ.വി.ആൻഡ് എച്ച്.എസ്.എസ്, കുളത്തൂർ ഗവ.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ എൻ.എസ്.എസ്, എസ്.പി.സി വോളന്റിയര്‍മാരും അശാ പ്രവർത്തകരും ഹെൽത്ത് വോളൻറിയർമാരും ശുചീകരണത്തിൽ പങ്കെടുത്തു.