പാറശാല: പാറശാല കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലുള്ള വിവിധ കൃഷി ഓഫീസുകളിൽ നിന്നും ദീർഘനാളത്തെ സേവനത്തിന് ശേഷം വിരമിക്കുന്നവരും സ്ഥലംമാറ്റം ലഭിച്ച് പോകുന്നവരുമായ ഉദ്യോഗസ്ഥർക്ക് യാത്ര അയപ്പ് നൽകി. പാറശാല കൃഷിഭവനിൽ നിന്ന് വിരമിക്കുന്ന ജോൺ ഡേവിഡ്, സിന്ധു.ആർ, കമലേഷ്, കെ.ടി.സെൽവരാജ്, കുളത്തൂർ കൃഷിഭവനിൽ നിന്നും സ്ഥലം മാറ്റം ലഭിച്ചു പോകുന്ന കൃഷി അസിസ്റ്റന്റ് മിനി എന്നിവരെയാണ് ആദരിച്ചത്. പാറശാല കൃഷി ഓഫീസിൽ നടന്ന യാത്രഅയപ്പ് ചടങ്ങ് പാറശാല കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.എസ്.സുരേഷ് ഉദ്‌ഘാടനം ചെയ്തു. കൃഷി ഓഫീസർമാരായ ലീന ജോസ്,രാജേഷ് കൃഷ്‌ണൻ,ശുഭജിത്,ആര്യ.എസ്.ആർ,അഖില ജി.വി,നിഥിൻ പി.എം തുടങ്ങിയവർ സംസാരിച്ചു.