മുരുക്കുംപുഴ : മാനിഷാദ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ നടന്ന എസ്.എസ്.എൽ.സി അവാർഡ് വിതരണം സിനിമ സീരിയൽ താരം എം.ആർ ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു.സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഇടവിളാകം ഷംനാദ് അദ്ധ്യക്ഷത വഹിച്ചു. വിജയിച്ച 53 കുട്ടികൾക്കും ഉപഹാരം നൽകി. ലഹരി വർജ്ജന സമിതി സെക്രട്ടറി റസൽ സബർമതി സ്വാഗതവും സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ദീപ കൃഷ്ണൻ നന്ദിയും പറഞ്ഞു. സ്‌കൂൾ പ്രഥമ അദ്ധ്യാപകൻ അനിൽ കുമാർ ആമുഖ പ്രഭാഷണം നടത്തി.സി.ഡബ്ല്യൂ.സി ചെയർപേഴ്സൺ അഡ്വ.ഷാനിബ ബീഗം മുഖ്യ പ്രഭാഷണം നടത്തി. ശ്രീകണ്ഠൻ നായർ അനമോദനപ്രഭാഷണം നടത്തി.മെമ്പർ മീനഅനിൽ കുമാർ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ മുരുക്കുംപുഴ,ഗുരുവായൂർ അനിൽ കുമാർ. സ്‌കൂൾ മാനേജർ അഡോൾഫ് കൈയാലക്കൽ.പി ടി. എ. വൈസ് പ്രസിഡന്റ്. ഷാജി. സ്‌കൂൾ സീനിയർ അസിസ്റ്റന്റ് സജി.മുൻ അദ്ധ്യാപകരായ ശ്രീധരൻ, മുരളി എന്നിവരും സംസാരിച്ചു.