selin

തിരുവനന്തപുരം : കുറവൻകോണം വിക്രമപുരം കുന്നിൽ കയ്യാലയ്ക്കകം വീട്ടിൽ സെലിൻ ഇഗ്‌നേഷ്യസ് (92) നിര്യാതയായി. പാലാ കയ്യാലയ്ക്കകം കെ.എം.ഇഗ്‌നേഷ്യസിന്റെ ഭാര്യയാണ്. കാഞ്ഞിരപ്പള്ളി കൊല്ലംകുളം കുടുംബാംഗമാണ്. മൃതദേഹം നാളെ (29) രാവിലെ 9ന് വസതിയിൽ എത്തിക്കും. ഉച്ചകഴിഞ്ഞ് 2.30ന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് നാലാഞ്ചിറ മാർ ഇവാനിയോസ് നഗറിലെ ലൂർദ് ഫെറോന പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. മക്കൾ: കെ.ഐ.മാത്യു (ഐ.ടി പ്രഫഷണൽ യു.എസ്.എ), ഡോ.കെ.ഐ.ജോസഫ് (ബിസിനസ്). മരുമക്കൾ: മിനി മാത്യു (മാഞ്ഞൂരാൻ കൊച്ചി), മേരി ജോസഫ് (ആനത്താനം കാഞ്ഞിരപ്പള്ളി).