പാറശാല: ഓൾ കേരള മാർബിൾ ആൻഡ് ടൈൽസ് വർക്കേഴ്സ് അസോസിയേഷൻ വെൽഫെയർ സൊസൈറ്റി അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ പഠനോപകരണങ്ങളുടെ വിതരണം സംസ്ഥാന കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് സജയൻ മലയിൻകീഴ് ഉദ്‌ഘാടനം ചെയ്തു.ജില്ലാ ട്രഷറർ നസറുള്ള കാപ്പിൽ സ്വാഗതവും ജില്ലാ എക്സിക്യുട്ടീവ് അംഗം ഷിജു വെമ്പായം നന്ദിയും പറഞ്ഞു. എക്സിക്യുട്ടീവ് അംഗങ്ങളായ ഗണപതി ചിറയിൻകീഴ്, ബിജു പാറശാല, മനോജ് വാമനപുരം, രഞ്ജിത് വെമ്പായം തുടങ്ങിയവർ പങ്കെടുത്തു.