വള്ളികുന്നം: മണയ്ക്കാട് കേന്ദ്രമാക്കി രൂപീകരിച്ച തേവൻ-മാല ഫൗണ്ടേഷന്റെ ഉദ്ഘാടനം വള്ളികുന്നം ആർട്സ് ക്ളബിൽ പ്രദീപ് തോപ്പിൽ (കെ.പി.എ.സി) നിർവഹിച്ചു. പ്രസിഡന്റ് പി.കെ.പ്രബുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി അഡ്വ. വള്ളികുന്നം മാധവൻ ആമുഖ പ്രഭാഷണവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.മോഹൻ കുമാർ ഫൗണ്ടേഷൻ സമർപ്പണവും നടത്തി.

ആദ്യ ജില്ലാ പഞ്ചായത്ത് അംഗം ജാനകിമാധവനെ ആദരിച്ചു. സെക്രട്ടറി സുഭാഷ് മുല്ലശ്ശേരിൽ സ്വാഗതം പറഞ്ഞു.