പൂവച്ചൽ:പൂവച്ചൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജവഹർലാൽ നെഹ്റു അനുസ്മരണം മണ്ഡലം പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.രാജേന്ദ്രൻ,ബ്ലോക്ക് കോൺഗ്രസ് നിർവാഹ സമിതി അംഗം സുരേന്ദ്രൻ നായർ,കെ.ശശീന്ദ്രൻ,യു.ബി.അജിലാഷ്,ഷീജ.എസ്,ഷീജ ബീവി,എസ്.ഡേവിഡ്,മുജീബ്,സുരേഷ് കുമാർ,ബിനു,രാജൻ,മധു കോട്ടാക്കുഴി,സുനിൽകുമാർ,റിജീഷ്, സാബു,മോഹനൻ തുടങ്ങിയവർപങ്കെടുത്തു.നെഹ്റുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.