പോത്തൻകോട്: കണിയാപുരം മുസ്ലിം എച്ച് എസ് ബോയിസ് 1982-86 വർഷത്തെ വിദ്യാർത്ഥി കൂട്ടായ്മ ക്ലാസ്‌മേറ്റ്സ് വാർഷികവും കുടുംബസംഗമവും കഴക്കൂട്ടം എൻ.എസ്.എസ് കരയോഗം ഹാളിൽ മുൻ അദ്ധ്യപിക രാധാഭായി ഉദ്ഘാടനം ചെയ്തു.ഡോ. എം.എച്ച്.സാദിഖ് അദ്ധ്യക്ഷത വഹിച്ചു.എസ്.പി.മുഹമ്മദ് ഷാഫി,മണികണ്ഠൻ തോന്നയ്ക്കൽ,മുൻ അദ്ധ്യപകരായ സുമ തരകൻ,പ്രസന്നകുമാരി,ശ്രീധരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.കെ.വി.മഞ്ജുളൻ അവതരിപ്പിച്ച കുനൻ എന്ന ഏകാംഗ നാടകവും കുടുംബാഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.