h

കിളിമാനൂർ:കുഴിവിള റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷവും വിദ്യാഭ്യാസ അവാർഡ് ദാനവും ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു.അസോസിയേഷൻ പ്രസിഡന്റ് എസ്.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ സി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ മൊമെന്റോ നൽകി അനമോദിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണ ഉദ്ഘാടനം പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. സലിൽ നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ഷീബ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ. സരളമ്മ.ആർ.ശ്രീധരൻനായർ, വി.ഡി.രാജീവ്,കെ.എസ്.രാജേന്ദ്രൻ,സുനില എന്നിവർ സംസാരിച്ചു.അസോസിയേഷൻ സെക്രട്ടറി കെ.ജെ.സുധീർ സ്വാഗതവും ട്രഷറർ എസ്.സജിൻ നന്ദിയും പറഞ്ഞു.