photo

നെയ്യാറ്റിൻകര: കഴിഞ്ഞദിവസം പെയ്ത മഴയിൽ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് പിറകുവശത്തെ ചുറ്റുമതിലും ഇതിനോടു ചേർന്നുള്ള കൽപ്പടവിന്റെ കുറച്ചുഭാഗവും തകർന്നു. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് നിർമ്മിച്ച കൽപ്പടവുകളാണ് തകർന്നത്. ക്ഷേത്രത്തിൽനിന്നും നെയ്യാറിലേക്ക് ഇറങ്ങുന്ന കടവാണ് ഇത്. മതിലിന്റെ മറ്റ്ഭാഗങ്ങളും അപകടാവസ്ഥയിലാണ്. നെയ്യാറിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ചുറ്റുമതിലിന് ബലക്ഷയം സംഭവിച്ചിരുന്നു. മഴ ശക്തിപ്പെട്ടതോടുകൂടി മതിലിടിയുകയായിരുന്നു. മഴ ശക്തമാകുന്നതോടെ മതിൽ കൂടുതൽ ഇടിയുമെന്നും തകർന്ന ഭാഗം നവീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ മതിലിന്റെ ബാക്കിഭാഗം തകരുന്നതിനു മുമ്പ് സർക്കാർ തലത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ക്ഷേത്ര ഉപദേശക സമിതിയുടെ ആവശ്യം.