ss

28 വർഷത്തെ അഭിനയ ജീവിതത്തിൽ ഇതാദ്യമായി ജോജു ജോർജ് സംവിധാനം ചെയ്യുന്ന പണി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജോജു ആണ് ചിത്രത്തിൽ നായകൻ. ചിത്രത്തിന്റെ തിരക്കഥയും ജോജു ആണ്. തമിഴ് ചിത്രം നാടോടികളിലൂടെ മലയാളത്തിന് പരിചിതയായ അഭിനയയാണ് നായിക. നൂറുദിവസത്തെ ചിത്രീകരണമായിരുന്നു. സീമ, അഭയ ഹിരൺമയി, ചാന്ദ്‌നി ശ്രീധരൻ, സോനമറിയ എബ്രഹാം, ലങ്കലക്ഷ്‌മി, ബാബു നമ്പൂതിരി, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ, സോബി കുര്യൻ തുടങ്ങിയവരോടൊപ്പം ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവരും താരനിരയിലുണ്ട്. അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസിന്റെയും എഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മാണം. വിഷ്ണു വിജയ് സംഗീതം നിർവഹിക്കുന്നു.