സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദർ എന്ന ചിത്രത്തിൽ പ്രതിനായകനായി സത്യരാജ്. ഒരുകാലത്ത് തമിഴിൽ സൂപ്പർ വില്ലനും നായകനായും സത്യരാജ് തിളങ്ങിയിരുന്നു. ഷാറൂഖ് ഖാൻ, ദീപിക പദുകോൺ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്‌സ്‌പ്രസ് എന്ന ചിത്രത്തിലൂടെയാണ് സത്യരാജ് ബോളിവുഡിൽ എത്തിയത്. പാൻ ഇന്ത്യൻ ചിത്രമായ പ്രഭാസിന്റെ രാധേ ശ്യാമിലും അഭിനയിച്ചു. ജൂൺ 7ന് റിലീസിന് ഒരുങ്ങുന്ന മുൻജിയ ആണ് സത്യരാജിന്റെ മറ്റൊരു ബോളിവുഡ് ചിത്രം.അതേസമയം
നീണ്ട 38 വർഷത്തിനുശേഷം രജനികാന്തും സത്യരാജും വീണ്ടും ഒരുമിക്കുന്നു . ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. രജനികാന്തിന്റെ സുഹൃത്തിന്റെ വേഷമാണ് ചിത്രത്തിൽ സത്യരാജിന്.
അടുത്ത വർഷം ഈദ് റിലീസായി ഒരുങ്ങുന്ന സിക്കന്ദറിൽ രശ്മിക മന്ദാന ആണ് നായിക.