photo

നെടുമങ്ങാട്: കോൺഗ്രസ്‌ വിദ്യാധിരാജപുരം ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.പഠനോത്സവവും അനുമോദനവും കെ.എസ്.ശബരിനാഥൻ ഉദ്‌ഘാടനം ചെയ്തു.ബൂത്ത്‌ പ്രസിഡന്റ് അതുലിന്റെ അദ്ധ്യക്ഷതയിൽ ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് അനീഷ് കുമാർ സ്വഗതം പറഞ്ഞു.നെടുമങ്ങാട് ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ടി.അർജുനൻ,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് വിജയരാജ്,വാർഡ് മെമ്പർ ഹേമലത കുമാരി,യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് സൈദലി കായ്പ്പാടി,യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഗോകുൽ കൊടൂർ,വാർഡ് പ്രസിഡന്റ് എൻ.വിനോദ്,ബൂത്ത്‌ വൈസ് പ്രസിഡന്റ് മിനി എന്നിവർ സംസാരിച്ചു.കരകുളം സുശീന്ദ്രൻ,ഷാജു ചെറുവള്ളി,കരകുളം രാജീവ്‌,പ്രസാദ്,അഭിലാഷ്,കരകുളം സാജൻ,മോഹനൻ,അജിത് കുമാർ, ബഹുലേയൻ, പ്രദീപ്‌, മഹേഷ്‌, അരുൺ, ജോസ്, അഖിൽ, ആഷിക് എന്നിവർ പങ്കെടുത്തു.