നെയ്യാറ്റിൻകര: ജവഹർലാൽ നെഹ്റുവിന്റെ അറുപതാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി പെരുമ്പഴുതൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണവും പുഷ്പാർച്ചനയും ഡി.സി.സി ജനറൽ സെക്രട്ടറി ജെ.ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എസ്.ജെ.അനീഷ് അദ്ധ്യക്ഷത വഹിച്ചു. മാമ്പഴക്കര രാജശേഖരൻ നായർ,ടി.സുകുമാരൻ,ഇളവനിക്കര സാം,വടകോട് അജി, വഴിമുക്ക് ഹക്കിം,ടി.കെ.തുഷാര,പെരുമ്പഴുതൂർ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
നെഹ്റു ചരമവാർഷികം നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിനു സമീപം എൻ.കെ.പത്മനാഭപിള്ള മെമ്മോറിയൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കെ.പി.സി.സി സെക്രട്ടറി ഡോ.ആർ.വത്സലൻ പുഷ്പാർച്ചന നടത്തി അനുസ്മരണം സമ്മേളനം ഉദ്ഘാടനം ചെയ്തു.സൊസൈറ്റി ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.മുഹിനുദീൻ,എൻ.ശൈലേന്ദ്രകുമാർ,നെയ്യാറ്റിൻകര അജിത്,അമരവിള സുദേവകുമാർ,ജയരാജ് തമ്പി, അരുമാനൂർ സുദേവൻ,രാധാകൃഷ്ണൻ,അപ്പുക്കുട്ടൻ നായർ, ബാലമുരളി,റിഷി.എസ്.കൃഷ്ണൻ, ഷിജുലാൽ,ശിവപ്രസാദ്,സജീവ്, പ്രേമകുമാരൻ നായർ,മോഹനൻ,ജയൻ,ശ്രീകുമാർ,ശശി,ക്യാപ്പിറ്റൽ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റുവിന്റെ 60-ാംമത് ചരമവാർഷിക ദിന അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.അനുസ്മരണ സമ്മേളനം ശശീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിനിൽ മണലുവിള അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് അരുവിപ്പുറം കൃഷ്ണകുമാർ, പാറശാല ബ്ലോക്ക് സെക്രട്ടറി വടകര വിൽസൻ,തുളസീധരൻ ആശാരി,അമ്പലത്തറയിൽ ഗോപകുമാർ,മാരായമുട്ടം വിഷ്ണു,യൂത്ത് കോൺഗ്രസ് തത്തിയൂർ വാർഡ് പ്രസിഡന്റ് കാക്കണം രാജേഷ്, രതിഷ് എന്നിവർ നേതൃത്വം നൽകി.