tresury

തിരുവനന്തപുരം: ട്രഷറിയിൽ നിന്ന് 5000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ മാറുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന ഉത്തരവിറങ്ങിയിട്ടില്ലെന്ന് ഡയറക്ടർ. സർക്കാർ നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും 2024-25 സാമ്പത്തിക വർഷം മുതൽ നിലവിലുള്ള വെയ്സ് ആൻഡ് മീൻസ് അനുസരിച്ചാണ് ട്രഷറിയിൽ ബില്ലുകൾ പാസാക്കി നൽകുന്നതെന്നും ഡയറക്ടർ അറിയിച്ചു.