vld-1

വെള്ളറട: മഴ തുടങ്ങിയാൽ ആര്യങ്കോട് ഹോമിയോ ആശുപത്രി വെള്ളത്തിലാകും.ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മൈലച്ചൽ വാർഡിൽ സ്ഥിതിചെയ്യുന്ന ഹോമിയോ ആശുപത്രിയിലാണ് വെള്ളം കയറുന്നത്.ആശുപത്രിയുടെ ഉള്ളിലും വെള്ളം കയറിയതോടെ രോഗികൾക്കും ഡോക്ടർക്കും അകത്ത് ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്.ആശുപത്രിയിലെ മരുന്നുകളും മഴവെള്ളം കയറി നശിക്കുകയാണ്.

മഴ പെയ്താൽ ആശുപത്രിയിൽ ഡോക്ടർക്ക് ഇരിക്കാൻപോലും കഴിയില്ല.നിലം നികത്തിയ സ്ഥലത്താണ് ആശുപത്രി കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.നിർമ്മാണ സമയത്തുതന്നെ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും അധികൃതർ ചെവികൊണ്ടില്ല. നിർമ്മാണത്തിലെ അപാകത അന്വേഷിക്കണമെന്നും ആശുപത്രിയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ക്യാപ്ഷൻ: ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രി