hi

വെഞ്ഞാറമൂട്:സംസ്ഥാന പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പഴയ പോസ്റ്റ് ഓഫീസ് കെട്ടിടം അപകട ഭീഷണിയാകുന്നു. വാമനപുരത്തെ പഴയ പോസ്റ്റ് ഓഫിസ് കെട്ടിടമാണ് ഇത്തരത്തിൽ ഭീഷണിയിൽ സ്ഥിതി ചെയ്യുന്നത്. സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് കെട്ടിടത്തിൻ്റെ കുറച്ച് ഭാഗം പൊളിക്കേണ്ടി വന്നതിനെ തുടർന്ന് പോസ്റ്റ് ഓഫീസ് ഇവിടെ നിന്നും വാടക കെട്ടിടത്തിലേക്ക് മാറിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിൻ്റെ അടി ഭാഗം മഴയിൽ ഇടിഞ്ഞു തുടങ്ങി എത് നിമിഷവും റോഡിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ് . നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന സംസ്ഥാന പാതയിൽ ഇത് വലിയ ഒരു അപകടത്തിന് കാരണമായേക്കാം.