വർക്കല: കഴിഞ്ഞദിവസത്തെ ശക്തമായ മഴയിൽ ചെറുന്നിയൂർ പഞ്ചായത്തിലെ കട്ടിംഗ് ഒലിപ്പുവിള വീട്ടിൽ രമണിയുടെ വീടിന്റെ പിൻഭാഗം തകർന്നു.ഇന്നലെ രാവിലെ 8ഓടെയാണ് വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണത്. രമണിയും മകളും കൈക്കുഞ്ഞുമാണ് ഇവിടെ താമസിക്കുന്നത്.സംഭവസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.ചെറുന്നിയൂർ വില്ലേജ്,പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
വർക്കല പെരുങ്കുളം മേലേഗ്രാമത്തിൽ പ്രേമലതയുടെ പൂട്ടിക്കിടന്ന വീടും തകർന്നു.നിരനിരയായി നിരവധി വീടുകൾ ചേർന്നുള്ള പഴയകാല നിർമ്മാണ രീതിയിലാണ് ഗ്രാമത്തിലെ വീടുകൾ. അതുകൊണ്ടുതന്നെ പ്രേമലതയുടെ വീട് ഇടിഞ്ഞുവീണത് തൊട്ടുചേർന്നുള്ള മറ്റു വീടുകൾക്കും ഭീഷണിയായിട്ടുണ്ട്.