മലയിൻകീഴ് : മലയിൻകീഴ് ഗ്രാമപഞ്ചായത്തും റസിഡന്റ്സ് അസോസിയേഷൻ കൂട്ടായ്മയായ ഫോറവും സംയുക്തമായി മലയിൻകീഴ് പഞ്ചായത്തിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച അവധിക്കാല കായിക ക്ഷമത പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം 30ന് വൈകിട്ട് 3ന് ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്യും.മലയിൻകീഴ്

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,നേമം ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,മലയിൻകീഴ്ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു,ഫോറം ചെയർമാൻ കെ.ചന്ദ്രശേഖരൻ,ജനറൽ സെക്രട്ടറി കെ.ജയചന്ദ്രൻ,പഞ്ചായത്ത് സെക്രട്ടറി ബിന്ദുരാജ്,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വാസുദേവൻനായർ,കായികക്ഷമതാ പരിശീലകൻ ജി.രാമചന്ദ്രൻനായർ എന്നിവർ സംസാരിക്കും.