padmalal

തിരുവനന്തപുരം: ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ഹൈഡ്രോളജി വിഭാഗം മേധാവി ഡോ.ഡി.പദ്മലാൽ 30 വർഷത്തെ സേവനത്തിനുശേഷം 31ന് വിരമിക്കും. വർക്കല പാളയംകുന്ന് സ്വദേശിയാണ്. ലാൽ വാഴക്കുടി എന്ന പേരിൽ പാരിസ്ഥിതിക ലേഖനങ്ങൾ എഴുതാറുണ്ട്. കേരളത്തിലെ നദികളിൽനിന്നുള്ള അശാസ്ത്രീയമായ മണലൂറ്റൽമൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ, കായലുകളുടെയും തീരപ്രദേശങ്ങളുടെയും ഉല്പത്തി പരിണാമങ്ങൾ, ജലമലിനീകരണം എന്നിവയെപ്പറ്റി ആധികാരിക പഠനം നടത്തിയിട്ടുണ്ട്. കേന്ദ്ര, കേരള സർക്കാരുകളുടെ വിവിധ വിദഗ്ദ്ധ സമിതികളിൽ അംഗമായിരുന്നു. ഒരു മണൽത്തരിയിലെ പ്രപഞ്ചരഹസ്യം, സാന്റ് മൈനിംഗ്, ഹേളോസീൻ കല്പത്തിലെ കാലാവസ്ഥാ മാറ്റങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: എസ്.ആർ.മീര. മക്കൾ: ഡോ.ആകാശ് പദ്മലാൽ, ആകർഷ് പദ്മലാൽ.