ksrtc-driver-conductor

തിരുവനന്തപുരം:കെെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി തന്നെ ഒറ്റ ഗഡുവമായി മുഴുവൻ ശമ്പളവും നൽകാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി മന്ത്രി കെ.ബി.ഗണേശ്‌കുമാർ ഫേസ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ധന, ഗതാഗത മന്ത്രിമാർ യോഗം ചേരും. ഒന്നാം തിയതി ശമ്പളം കൊടുക്കാനുള്ള ഏർപ്പാടുണ്ടാക്കണമെന്നാണ് താൻ മന്ത്രിയായി ചുമതലയേറ്റ ശേഷം മുഖ്യമന്ത്രി ആദ്യം ആവശ്യപ്പെട്ടത്. ഇതിന് പല ഫോർമുലകളുണ്ട്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ചയിലാണ്. ലോണെടുക്കാനുള്ള തടസ്സങ്ങളെല്ലാം മാറി. തന്നെ വിശ്വസിക്കാം. ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു..